പോസ്‌റ്റല്‍ വോട്ടിങ്ങിനിടെ പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി

By Staff Reporter, Malabar News
udf complaint
Ajwa Travels

കായംകുളം: പോസ്‌റ്റല്‍ വോട്ടിങ്ങിനിടെ വോട്ട് ക്യാന്‍വാസ് ചെയ്യുന്നതായി പരാതി. ക്ഷേമ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. എണ്‍പത് വയസ് കഴിഞ്ഞവരെ പോസ്‌റ്റല്‍ വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയെന്നാണ് യുഡിഎഫിന്റെ ആരോപണം. കായംകുളം മണ്ഡലത്തിലെ 77ആം നമ്പര്‍ ബൂത്തിലെ വോട്ടര്‍ക്കാണ് വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയതെന്ന് പരാതിയിൽ പറയുന്നു.

ഉദ്യോഗസ്‌ഥര്‍ക്കൊപ്പം എത്തിയ സഹകരണ ബാങ്ക് ജീവനക്കാരന്‍ പെന്‍ഷന്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവത്തില്‍ കളക്‌ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി പരാതി നല്‍കി.

കായംകുളം മണ്ഡലത്തിലെ 77ആം നമ്പര്‍ ബൂത്തിലെ വോട്ടറുടെ അടുക്കല്‍ പ്രിസൈഡിംഗ് ഓഫീസര്‍ എത്തിയപ്പോൾ രണ്ട് മാസത്തെ പെന്‍ഷന്‍ കൂടി നല്‍കി വോട്ട് ക്യാന്‍വാസ് ചെയ്യുന്നതിന് ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പ്രചരിച്ചിട്ടുണ്ട്.

Read Also: സർവേകളിൽ വിശ്വാസമില്ല, കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കും;  ധർമജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE