കോഴിക്കോട് : തിരഞ്ഞെടുപ്പ് സർവേകളിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ബാലുശ്ശേരി യുഡിഎഫ് സ്ഥാനാർഥിയും, സിനിമാ താരവുമായ ധർമജൻ ബോൾഗാട്ടി. ജനങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും, ജീവിക്കാൻ വേണ്ടി കോമഡി പറയുമെങ്കിലും ജീവിതത്തിൽ വെറും വാക്ക് പറയാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ തന്റെ പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നതായും അദ്ദേഹം ആരോപണം ഉന്നയിച്ചിട്ടുണ്ട്.
സിനിമ-കോമഡി താരം കൂടിയായ ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയുടെ പ്രചാരണ വേദികളിൽ സെൽഫിയെടുക്കാനും മറ്റും വോട്ടർമാരുടെയും കുട്ടികളുടെയും വലിയ തിരക്കാണ്. കൂടാതെ താരപദവി പ്രചാരണത്തിന്റെ വേഗത കൂട്ടിയെന്നും, ബാലുശ്ശേരിയിൽ കാറ്റ് മാറി വീശി തുടങ്ങിയെന്നും ധർമജൻ വ്യക്തമാക്കി.
Read also : മോദിയുടെ പരിപാടികൾക്ക് കേരളത്തിൽ മനപൂർവം അനുമതി നിഷേധിച്ചു; ബിജെപി