അനശ്വര രാജന്റെ ‘സൂപ്പർ ശരണ്യ’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

By News Bureau, Malabar News
super sharanya movie_
Ajwa Travels

തിയേറ്ററിൽ വൻ വിജയമായി മാറിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘സൂപ്പർ ശരണ്യ’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. ഗിരീഷ് എഡി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘തണ്ണീർ മത്തന്റെ’ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

ശരണ്യ എന്ന കൗമാരക്കാരിയുടെ കോളേജ് ജീവിതവും കുടുംബ ജീവിതവും കോർത്തിണക്കിയുള്ള ഒരു മുഴുനീള ആഘോഷ ചിത്രമാണ് ‘സൂപ്പർ ശരണ്യ’. ആഘോഷ പശ്‌ചാത്തലത്തിൽ ഉള്ളതാണ് ഇപ്പോൾ പുറത്തുവിട്ട പോസ്‌റ്ററും. അനശ്വര രാജൻ, മമിത ബൈജു, ദേവിക ഗോപാൽ നായർ, റോസ്‌ന ജോഷി എന്നിവരെ പോസ്‌റ്ററിൽ കാണാം.

 

View this post on Instagram

 

A post shared by S H E (@anaswara.rajan)

ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്‌റ്റക്ക് കൗസ്‌ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എഡിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ അനശ്വര രാജനൊപ്പം അർജുൻ അശോകനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വിനീത് വിശ്വം, നസ്‌ലൻ, ബിന്ദു പണിക്കർ, മണികണ്‌ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്‌നേഹ ബാബു, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്, കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനേതാക്കളായുണ്ട്‌.

ജസ്‌റ്റിൻ വർഗീസാണ്‌ ‘സൂപ്പർ ശരണ്യ’യുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്‌. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് ചിത്രസംയോജനവും കൈകാര്യം ചെയ്‌തിരിക്കുന്നു.

Most Read: പുരുഷൻമാര്‍ക്കായി ചില സ്‌കിന്‍ കെയര്‍ ടിപ്‌സുകൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE