റിയാസി ഭീകരാക്രമണം; പാക് പങ്കെന്ന് സംശയം- കർശന നടപടിക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം

കശ്‌മീരിലെ റിയാസി ജില്ലയിലാണ് കഴിഞ്ഞ ദിവസം ഭീകരാക്രമണം ഉണ്ടായത്. തീർഥാടകരുടെ വാഹനത്തിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. പത്ത് പേരാണ് മരിച്ചത്.

By Trainee Reporter, Malabar News
Terrorist Attack
Rep. Image
Ajwa Travels

ന്യൂഡെൽഹി: ജമ്മുവിലെ റിയാസി ഭീകരാക്രമണത്തിൽ പാക് ബന്ധം സംശയിച്ച് പോലീസ്. അതിർത്തി കടന്നെത്തിയ മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്. കേസിൽ ആറുപേരെ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷാ സേന മേഖലയിൽ തിരച്ചിൽ തുടരുകയാണ്.

വനമേഖലയിലടക്കം തിരച്ചിൽ നടക്കുകയാണ്. മുഖംമൂടി ധരിച്ച മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പരിക്കേറ്റവരുടെ മൊഴി. പാക് സംഘടനകളുമായി ബന്ധമുള്ള ഭീകരരാണ് ഇവരെന്നാണ് സുരക്ഷാ സേനയുടെ പ്രാഥമിക നിഗമനം. എൻഐഎ, ഫൊറൻസിക് സംഘം ഇന്ന് രാവിലെ സ്‌ഥലത്തെത്തി പരിശോധന നടത്തി.

അതിനിടെ, മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്‌ഞാ സമയത്ത് നടന്ന ഭീകരാക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി വിവരങ്ങൾ തേടിയതായും കർശന നടപടിക്ക് നിർദ്ദേശം നൽകിയതായും ജമ്മു കശ്‌മീർ ലഫ്. ഗവർണർ അറിയിച്ചു. വനമേഖലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജിതമാക്കാനാണ് സൈന്യത്തിന് നൽകിയ നിർദ്ദേശം.

കശ്‌മീരിലെ റിയാസി ജില്ലയിലാണ് കഴിഞ്ഞ ദിവസം ഭീകരാക്രമണം ഉണ്ടായത്. തീർഥാടകരുടെ വാഹനത്തിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പത്ത് പേരാണ് മരിച്ചത്. ഇവരെല്ലാം യുപി സ്വദേശികളാണ്. അതേസമയം, മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പടെ നാലുപേർ മരിച്ചത് വെടിയേറ്റാണ്.

Most Read| തദ്ദേശ വാർഡ് വിഭജന ബിൽ പാസാക്കൽ; സ്‌പീക്കർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE