സാമ്പത്തിക ഇടപാട് കേസ്; അനിൽ ദേശ്‌മുഖ് ചോദ്യം ചെയ്യലിന് ഹാജരായില്ല

By Trainee Reporter, Malabar News
Anil Deshmukh
Ajwa Travels

ന്യൂഡെൽഹി: സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാതെ മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ്. ചോദ്യം ചെയ്യലിനായി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് അനിൽ ദേശ്‌മുഖിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഹാജരാകുന്നതിൽ നിന്ന് ദേശ്‌മുഖ് ഒഴിഞ്ഞുമാറി, പകരം മറ്റൊരു ദിവസം ഹാജരാകാമെന്ന് അഭിഭാഷകൻ മുഖേന ഇഡിയെ അറിയിച്ചു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അനിൽ ദേശ്‌മുഖിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്‌ജിവ് പലാൻഡേ, പേഴ്‌സണൽ അസിസ്‌റ്റന്റ്‌ കുന്ദൻ ഷിൻഡെ എന്നിവരെ ഇന്നലെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ ദേശ്‌മുഖിന്റെ അറസ്‌റ്റും ഇന്ന് ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ദേശ്‌മുഖ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.

ആഭ്യന്തരമന്ത്രി ആയിരിക്കെ അനിൽ ദേശ്‌മുഖ് 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ഇതുമായി ബന്ധപ്പെട്ട് അനിൽ ദേശ്‌മുഖുമായി ബന്ധമുള്ള ഓഫിസുകളിൽ ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു.

Read also: കോവിഡ് വ്യാപനം; രാജ്യത്തെ ചെറുകിട സംരംഭങ്ങളിൽ കൂടുതലും നഷ്‌ടത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE