‘ട്വന്റി വൺ ഗ്രാംസു’മായി അനൂപ് മേനോൻ; ചിത്രത്തിന്റെ മോഷൻ പോസ്‌റ്റർ പുറത്തുവിട്ടു

By Staff Reporter, Malabar News
twenty one grams movie
Ajwa Travels

അനൂപ് മേനോനെ നായകനാക്കി ബിബിൻ കൃഷ്‌ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘21 ഗ്രാംസി‘ന്റെ മോഷൻ പോസ്‌റ്റർ പുറത്തുവിട്ടു. മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ്, നിവിൻ പോളി, ടോവിനോ തോമസ് തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പോസ്‌റ്റർ റിലീസ് ചെയ്‌തത്‌.

ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവെക്കുന്ന പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഒരു ത്രില്ലർ പശ്‌ചാത്തലത്തിലുള്ള പോസ്‌റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം പോസ്‌റ്ററിൽ കാണാൻ കഴിയും.

ബിബിൻ കൃഷ്‌ണ തന്നെ തിരക്കഥയും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോന് പുറമെ രഞ്‌ജിത്ത്, രഞ്‌ജി പണിക്കർ, ലിയോണ, അനു മോഹൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിത്തു ദാമോദർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ അപ്പു എൻ ഭട്ടതിരിയാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ദീപക് ദേവ് ഈണം പകരുന്നു.

Read Also: കോപ്പ അമേരിക്ക; ഇക്കുറി ബ്രസീൽ വേദിയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE