നികുതി അടവിൽ വീഴ്‌ച; ഇൻഡിഗോയുടെ ഒരു ബസിന് കൂടി പിഴ ചുമത്തി

By Team Member, Malabar News
Another Indigo Bus Was Fined By Motor Vehicle Department
Ajwa Travels

കോഴിക്കോട്: നികുതി അടയ്‌ക്കുന്നതിൽ വീഴ്‌ച വരുത്തിയതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ ഒരു ബസിന് കൂടി മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസ് പിഴ സഹിതം 37,000 രൂപയാണ് അടയ്‌ക്കേണ്ടത്.

പിഴ ചുമത്തിയ നടപടിയുമായി ബന്ധപ്പെട്ട് ഇൻഡിഗോ കമ്പനിക്ക് നോട്ടീസ് അയച്ചതായി മലപ്പുറം ആർടിഒ അറിയിച്ചു. ഈ ബസ് നിലവിൽ വിമാനത്താവളത്തിന് ഉള്ളിലാണ്. ഇത് അവിടെ നിന്നും പുറത്തിറങ്ങിയാൽ മാത്രമേ കസ്‌റ്റഡിയിൽ എടുക്കുവാൻ സാധിക്കുകയുള്ളൂ.

ഇന്‍ഡിഗോയുടെ മറ്റൊരു ബസ് കോഴിക്കോട് നിന്നും ഇന്നലെയാണ് മോട്ടോർ വാഹന വകുപ്പ് നികുതി അടയ്‌ക്കാത്തതിനെ തുടർന്ന് പിടിച്ചെടുത്തത്. ബസ് കസ്‌റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ പരിശോധന വ്യാപകമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. നികുതി അടയ്‌ക്കാതെ ഇൻഡിഗോയുടെ എത്ര വാഹനങ്ങൾ ഇത്തരത്തിൽ ഓടുന്നുണ്ട് എന്ന കണക്ക്  മോട്ടോർ വാഹന വകുപ്പ് നിലവിൽ ശേഖരിക്കുകയാണ്.

Read also: കെ റെയിൽ പദ്ധതി; വിശദമായ പരിശോധന വേണമെന്ന് കേന്ദ്രം- അനുമതി നീളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE