ഡെല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്; നാലുപേർ അറസ്‌റ്റിൽ

By Staff Reporter, Malabar News
firing again in delhi
Representational Image
Ajwa Travels

ഡെല്‍ഹി: പോലീസിനുനേരെ ഡെൽഹിയിൽ ഗുണ്ടകളുടെ വെടിവെപ്പ്. ജരോദ കലാന്‍ പ്രദേശത്താണ് വെടിവെപ്പുണ്ടായത്. അക്രമികള്‍ക്ക് നേരെ പോലീസും നിറയൊഴിച്ചു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സംഭവത്തില്‍ നാലുപേര്‍ പോലീസ് പിടിയിലായി.

നേരത്തെ ഡെല്‍ഹിയിലെ രോഹിണി കോടതിയിലും വെടിവെപ്പ് നടന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച ആയിരുന്നു രാജ്യതലസ്‌ഥാനത്തെ ഞെട്ടിച്ച് വെടിവെപ്പ് നടന്നത്. അക്രമണത്തില്‍ ഗുണ്ടാ നേതാവ് ജിതേന്ദ്ര ഗോഗിയും രണ്ട് കൊലയാളികളുമാണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്‌തിരുന്നു.

ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനിടെ ആയിരുന്നു വെടിവെപ്പ് നടന്നത്. അഭിഭാഷകരുടെ വേഷത്തിൽ എത്തിയാണ് അക്രമികൾ കോടതിയിൽ പ്രവേശിച്ചത്.

Most Read: ഭവാനിപൂരിൽ വോട്ടെടുപ്പ് തുടങ്ങി; കനത്ത സുരക്ഷയിൽ മണ്ഡലം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE