ലാലിഗയിലെ മികച്ച താരമായി 17കാരന്‍

By Staff Reporter, Malabar News
sports image_malabar news
Ansu Fati
Ajwa Travels

ലാലിഗയില്‍ സെപ്റ്റംബര്‍ മാസത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ബാഴ്‌സലോണയുടെ യുവതാരം അന്‍സു ഫതി. ലാലിഗയുടെ തുടക്കത്തില്‍ തന്നെ ബാഴ്‌സലോണക്ക് വേണ്ടി നടത്തിയ മിന്നും പ്രകടനമാണ് 17കാരനായ അന്‍സുവിനെ മികച്ച താരത്തിനുള്ള ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ലീഗില്‍ ബാഴ്‌സലോണ വിജയം കൊയ്‌ത രണ്ടു മൽസരങ്ങളിലും ഗോളുകള്‍ നേടിയ അന്‍സുവിനെ തേടി ആദ്യമായാണ് മികച്ച താരത്തിനുള്ള ലാലിഗയുടെ പുരസ്‌കാരം എത്തുന്നത്.

Read Also: സിബി മലയില്‍ – രഞ്‌ജിത് കൂട്ടുകെട്ട് വീണ്ടും 

വിയ്യാ റയലിനെതിരെ ഇരട്ട ഗോളുകളും, സെല്‍റ്റ വീഗോക്കെതിരെ ഒരു ഗോളുമാണ് ബാഴ്‌സലോണക്കായി അന്‍സു നേടിയത്.

തന്റെ മികച്ച പ്രകടനത്തിലൂടെ ബാഴ്‌സലോണയുടെ ആദ്യ ഇലവനിലെ സ്ഥിര സാന്നിദ്ധ്യമായി മാറാനും അന്‍സു ഫതിക്ക് കഴിഞ്ഞു. മാത്രവുമല്ല മെസി കഴിഞ്ഞാല്‍ ലാലിഗയില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ പായിച്ച താരവും അന്‍സു തന്നെയാണ്.

National News: പൂഞ്ചില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE