ലാലിഗയിൽ റയലിന് രാജകീയ കിരീടധാരണം

By Staff Reporter, Malabar News
real-madrid-laliga
Ajwa Travels

മാഡ്രിഡ്: സ്‌പാനിഷ് ലാലിഗ ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന് സ്വന്തം. മുപ്പത്തിനാലാം റൗണ്ടില്‍ എസ്‌പാനിയോളിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് റയലിന്റെ കിരീടധാരണം. ബ്രസീലിയന്‍ താരം റോഡ്രിഗോ രണ്ടു ഗോള്‍ നേടിയപ്പോള്‍ മാര്‍കോ അസെന്‍സിയോയും കരീം ബെന്‍സേമയും റയലിന്റെ ജയം ആധികാരികമാക്കി.

ലാലിഗയില്‍ റയലിന്റെ മുപ്പത്തിയഞ്ചാം കിരീടമാണിത്. നാല് മൽസരം ശേഷിക്കെയാണ് റയല്‍ കിരീടം സ്വന്തമാക്കിയത്. രണ്ടാം സ്‌ഥാനത്തുള്ള ബാഴ്‌സലോണയെക്കാള്‍ പതിനേഴ് പോയിന്റ് മുന്നിലാണ് റയല്‍ മാഡ്രിഡ്.

ഇതോടെ ഇംഗ്ളണ്ട്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്‌പെയിൻ എന്നിവിടങ്ങളില്‍ ലീഗ് കിരീടം സ്വന്തമാക്കുന്ന പരിശീലകനെന്ന അപൂര്‍വ നേട്ടവും റയല്‍ കോച്ച് കാര്‍ലോ അഞ്ചലോട്ടി സ്വന്തമാക്കി. റയല്‍ മാഡ്രിഡ് നായകന്‍ മാഴ്‌സലോയുടെ ക്ളബിന് ഒപ്പമുള്ള ഇരുപത്തിനാലാം കിരീടം കൂടിയാണ് ഇത്.

Read Also: വിദ്വേഷ പ്രസംഗം; പിസി ജോർജ് പോലീസ് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE