ക്രൈസ്‌തവ വിരുദ്ധം; നാദിർഷായുടെ സിനിമകൾ സർക്കാർ നിരോധിക്കണം; തുഷാർ വെള്ളാപ്പള്ളി

By News Desk, Malabar News
Ajwa Travels

ആലപ്പുഴ: നടനും സംവിധായകനുമായ നാദിർഷക്കെതിരെ തുഷാർ വെള്ളാപ്പള്ളി രംഗത്ത്. ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം എന്നീ പേരുകളുള്ള സിനിമകൾ ക്രൈസ്‌തവരെ അവഹേളിക്കുന്നതാണ്. ഇവ നിരോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

സമാധാനത്തിന്റെ വക്‌താവായി ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട യേശുദേവനെ അവഹേളിക്കുന്ന രീതിയിൽ നടന്ന ഈ കുടില നീക്കം അത്യന്തം അപലപനീയമാണ്. വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ രംഗത്തും ക്രൈസ്‌തവ സഭ നൽകിയ മഹത്തായ സംഭാവനകൾ വിസ്‌മരിക്കാൻ കഴിയാത്തതാണ്. ക്രൈസ്‌തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് സിനിമകളുടെ നാമകരണമെന്ന് സംശയിക്കുന്നതായും തുഷാർ വെള്ളാപ്പള്ളി വാർത്താകുറിപ്പിൽ പറഞ്ഞു.

വിശ്വാസികളെ അവഹേളിക്കുന്ന ചലച്ചിത്രങ്ങൾക്ക് എതിരെയും ലൗ ജിഹാദ് പോലെയുള്ള സാമൂഹിക വിപത്തിനെതിരെയും നിയമനിർമാണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നൽകുമെന്നും തുഷാർ പറഞ്ഞു. ആചാരങ്ങളും അനുഷ്‌ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും സംരക്ഷിക്കുവാനുള്ള ശക്‌തമായ പ്രവർത്തനങ്ങൾ ബിഡിജെഎസ്‌ സംഘടിപ്പിക്കുമെന്നും തുഷാർ വ്യക്‌തമാക്കി.

Also Read: ഓണത്തിന് മുൻപായി 2 മാസത്തെ ക്ഷേമ പെൻഷൻ; സംസ്‌ഥാനത്ത് വിതരണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE