അനുവിന്റെ മരണത്തിൽ ദുരൂഹത; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

വാളൂർ കുറുങ്കുടി മീത്തൽ അംബിക എന്ന അനു (26)ആണ് മരിച്ചത്.

By Trainee Reporter, Malabar News
anu
അനു
Ajwa Travels

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും. വാളൂർ കുറുങ്കുടി മീത്തൽ അംബിക എന്ന അനു (26)ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴ തോട്ടിൽ ചൊവ്വാഴ്‌ച രാവിലെ പത്ത് മണിക്കാണ് അനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അർധ നഗ്‌നമായിട്ടായിരുന്നു മൃതദേഹം. അനു ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ അപ്രത്യക്ഷമായിരുന്നു. മുട്ടോളം മാത്രം വെള്ളമുള്ള തോട്ടിൽ മുങ്ങിമരിക്കാൻ സാധ്യത കുറവാണെന്നാണ് നാട്ടുകാർ പറയുന്നത്. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. അനുവിനെ കാണാതായെന്ന് അറിഞ്ഞ ശേഷം നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. അന്ന് കാണാത്ത മൃതദേഹം പിറ്റേന്ന് രാവിലെ തോട്ടിൽ കണ്ടത് നാട്ടുകാരിൽ ദുരൂഹത വർധിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം മുതൽ അനുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവിന്റെ കൂടെ ആശുപത്രിയിൽ പോകാൻ സ്വന്തം വീട്ടിൽ നിന്ന് തിങ്കളാഴ്‌ച രാവിലെയാണ് യുവതി പുറപ്പെട്ടത്. എന്നാൽ, ഭർത്താവിന്റെ വീട്ടിൽ എത്താത്തതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. ചൊവ്വാഴ്‌ച പുല്ലരിയാൻ പോയ സ്‌ത്രീയാണ്‌ മൃതദേഹം കണ്ടത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തോടിന് സമീപത്ത് നിന്ന് അനുവിന്റെ പേഴ്‌സും മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തിയിരുന്നു. അതേസമയം, അനുവിന്റെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. ശ്വാസകോശത്തിൽ ചെളി നിറഞ്ഞതാണ് മരണകാരണമെന്നാണ് പോലീസിന് ലഭിച്ച വിവരം. പോസ്‌റ്റുമോർട്ടം റിപ്പോർട് കിട്ടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുളളൂ എന്ന് പോലീസ് പറഞ്ഞു.

Most Read| പോൾ മുത്തൂറ്റ് വധക്കേസ്; കാരി സതീഷിന്റെ തടവുശിക്ഷ ശരിവെച്ച് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE