‘മന്ത്രി ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം’; ഹൈക്കോടതിയിൽ ഹരജി

By News Desk, Malabar News
Notice-against-R Bindu
Ajwa Travels

കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന തോമസ് ഉണ്ണിയാടനാണ് ആർ ബിന്ദുവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

‘ഇല്ലാത്ത പ്രൊഫസർ പദവി പേരിനൊപ്പം ചേർത്താണ് സിപിഐഎം സ്‌ഥാനാർഥിയായിരുന്ന ബിന്ദു വോട്ടു തേടിയത്. ഇത് നിയമ വിരുദ്ധമാണ്. ജനങ്ങളെ കബളിപ്പിച്ച് നേടിയ ബിന്ദുവിന്റെ വിജയം അസാധുവാക്കണം’- തോമസ് ഉണ്ണിയാടൻ ഹരജിയിൽ ആവശ്യപ്പെട്ടു.

നേരത്തെ പ്രൊഫസർ അല്ലാത്ത ഉന്നത വിദ്യാഭ്യാസമന്ത്രി ബിന്ദു, പ്രൊഫസർ എന്ന് പറഞ്ഞ് സത്യപ്രതിജ്‌ഞ ചെയ്‌തതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു. ആർ ബിന്ദുവിന്റെ സത്യപ്രതിജ്‌ഞ റദ്ദാക്കി വീണ്ടും ഗവർണർക്ക് മുൻപാകെ സത്യപ്രതിജ്‌ഞ ചെയ്യണമെന്നായിരുന്നു ആവശ്യം.

Also Read: വാറ്റുചാരായ വിൽപന; ഒളിവിലായിരുന്ന യുവമോർച്ച നേതാവ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE