ബെംഗളുരുവില്‍ രണ്ട് ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് ആപ്പിള്‍ ഏറ്റെടുക്കും

By Staff Reporter, Malabar News
malabarnews-apple-inc
Representational Image
Ajwa Travels

ബെംഗളൂരു: ആഗോള ടെക് ഭീമന്‍മാരായ ആപ്പിള്‍ ഇന്ത്യയിലെ അവരുടെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് ഇടപാടിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബെംഗളൂരു നഗരത്തിലെ രണ്ട് ലക്ഷം ചതുരശ്ര അടിയോളം വരുന്ന ഓഫീസ് സമുച്ചയം വര്‍ഷം 82 കോടിയോളം രൂപ വാടക നല്‍കിയാണ് ആപ്പിള്‍ ഏറ്റെടുക്കുന്നത്.

പ്രെസ്‌റ്റിജ് എസ്‌റ്റേറ്റ്സ് എന്ന കമ്പനിയുമായി ഇതുമായി ബന്ധപ്പെട്ട് കരാറില്‍ എത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ത്യയില്‍ തന്നെ നിര്‍മ്മാണം ആരംഭിച്ച ഐ ഫോണുകള്‍ക്കായി രാജ്യത്ത് ആദ്യമായി ആപ്പിള്‍ നേരിട്ട് കേന്ദ്രം ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഓഫീസ് ഏറ്റെടുത്തതെന്ന് സൂചനകളുണ്ട്.

ഏകദേശം 40,00 ജോലിക്കാര്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന തരത്തിലാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങള്‍ ഓഫീസില്‍ ഒരുക്കും. നിലവിലെ 500,00 ചതുരശ്ര അടിയുള്ള ഓഫീസ് സൗകര്യം ഇതോടെ കമ്പനി ഉപേക്ഷിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE