സാമ്പത്തിക തട്ടിപ്പ് കേസ്; കുമ്മനം ഹൈക്കോടതിയിലേക്ക്

By News Desk, Malabar News
Kummanam Rajasekharan
Kummanam Rajasekharan
Ajwa Travels

കൊച്ചി: ആറൻമുള സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയിലേക്ക്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആറൻമുള പോലീസ് തനിക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌ത എഫ്.ഐ.ആര്‍ റദ്ദാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുക.

നാളെ ഹരജി ഫയല്‍ ചെയ്യാനാണ് തീരുമാനം. പോലീസ് നടപടികള്‍ ക്രമങ്ങള്‍ പാലിച്ചില്ലെന്നും സംഭവത്തില്‍ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്യുമെന്നും കുമ്മനം വ്യക്‌തമാക്കി. പ്‌ളാസ്‌റ്റിക് രഹിത കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ ആറന്‍മുള സ്വദേശിയായ സി.ആര്‍ ഹരികൃഷ്‌ണന്റെ കയ്യില്‍ നിന്ന് 30 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്നതാണ് കുമ്മനത്തിനെതിരെ ഉള്ള കേസ്.

Also Read: പെരിയ ഇരട്ടക്കൊലപാതകം; സര്‍ക്കാര്‍ ഹരജി ഇന്ന് സുപ്രീംകോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE