നേമത്തിന്റെ വികസന പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു; തിരഞ്ഞെടുപ്പ് ഫലം ബാധിക്കില്ല; കുമ്മനം

By News Desk, Malabar News
Kummanam-Rajasekharan
Ajwa Travels

തിരുവനന്തപുരം: നേമം മണ്ഡലത്തിന്റെ പ്രവർത്തന ചുമതല കുമ്മനം രാജശേഖരന് നൽകി ആർഎസ്എസ്. മണ്ഡലത്തിൽ ഇത്തവണ കുമ്മനം വിജയിക്കുമെന്ന് തന്നെയാണ് ആർഎസ്എസിന്റെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് ഫലം അനുകൂലമല്ലെങ്കിലും അദ്ദേഹം മണ്ഡലത്തിൽ തന്നെ തുടർന്ന് പ്രവർത്തിക്കട്ടെ എന്നാണ് സംഘടനയുടെ തീരുമാനം.

ആർഎസ്എസ് ചുമതലകളിലേക്ക് മടങ്ങാനില്ലെന്നും നേമത്തിന്റെ വികസന പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ തുടങ്ങി കഴിഞ്ഞെന്നുമാണ് കുമ്മനം രാജശേഖരന്റെ പ്രതികരണം. നേമത്തെ ജയവും തോൽവിയും പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

നേമത്ത് വിദഗ്‌ധരടങ്ങുന്ന ആസൂത്രണ സമിതി രൂപീകരിച്ച് കഴിഞ്ഞു. അവരുമായുള്ള ചർച്ചകൾക്ക് ശേഷം വികസന പദ്ധതികൾ തയാറാക്കി കഴിഞ്ഞെന്നും കുമ്മനം വ്യക്‌തമാക്കി.

നേമത്ത് വിജയം നേടിയാൽ സംസ്‌ഥാന ബിജെപിയിൽ കുമ്മനത്തിന്റെ കരുത്ത് കൂടുമെന്നും തൽകാലം സംഘടനാ പ്രചാരകനെന്ന പഴയ പദവിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരേണ്ടതില്ല എന്നുമാണ് ആർഎസ്‌എസിന്റെ കണക്കുകൂട്ടൽ.

Also Read: പ്രമുഖ മാദ്ധ്യമങ്ങളുടെ ‘വ്യാജവാർത്തയെ’ ചോദ്യം ചെയ്‌ത്‌ വിടി ബൽറാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE