‘ആവശ്യത്തിലധികം ഓക്‌സിജനുണ്ടെങ്കില്‍ ഡെല്‍ഹിക്ക് നല്‍കൂ’; സംസ്‌ഥാനങ്ങളോട് അഭ്യര്‍ഥിച്ച് കെജ്‌രിവാള്‍

By News Desk, Malabar News
Arvind Kejriwal
Arvind Kejriwal
Ajwa Travels

ന്യൂഡെല്‍ഹി: കൈവശം ആവശ്യത്തിലധികം മെഡിക്കല്‍ ഓക്‌സിജന്‍ ശേഖരമുണ്ടെങ്കില്‍ ഡെല്‍ഹിക്ക് നല്‍കണമെന്ന് മറ്റ് സംസ്‌ഥാനങ്ങളോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യം അഭ്യര്‍ഥിച്ച് സംസ്‌ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയതായി കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തു.

കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത സ്‌ഥിതിയാണ് നിലവിൽ ഉള്ളതെന്നും കെജ്‌രിവാള്‍ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് ഡെല്‍ഹി നേരിടുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തിലും വന്‍വര്‍ധനയാണ് ഡെല്‍ഹിയിലുള്ളത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി 20000ത്തിൽ അധികം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെടുന്നത്. മെഡിക്കല്‍ ഓക്‌സിജന്‍, മരുന്നുകള്‍, ഐസിയു കിടക്കകള്‍ എന്നിവയുടെ അഭാവം ഡെല്‍ഹിയുടെ ആരോഗ്യ സംവിധാനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Kerala News: ഇടുക്കിയിൽ കോവിഡ് പോസിറ്റീവായ പ്രതി ചാടിപ്പോയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE