ന്യൂഡെൽഹി: കായിക താരങ്ങൾക്കുള്ള അർജുന അവാർഡ് പ്രഖ്യാപിച്ചു. രണ്ട് മലയാളികളടക്കം 17 പേർക്കാണ് പുരസ്‌കാരം. ബാഡ്‌മിന്റൺ താരം ട്രീസ ജോളിക്കും അത്ലറ്റ് മുഹമ്മദ് അജ്‌മലിനും അവാർഡ് ലഭിച്ചു. ചെസ്സ് ലോകകപ്പ് ജേതാവ് ദിവ്യ ദേശ്‌മുഖിനും പുരസ്‌കാരമുണ്ട്.
ഇതിഹാസ ഫുട്‍ബോൾ താരം അരുമനായകത്തിന് സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരവും ലഭിച്ചു. ട്രീസ ജോലി 2022 കോമൺവെൽത്ത് ഗെയിംസിൽ ഇരട്ട മെഡലുകൾ നേടിയിട്ടുണ്ട്. വനിതാ ഡബിൾസിൽ വെങ്കലവും മിക്‌സഡ് ടീം ഇനത്തിൽ വെള്ളിയും സ്വന്തമാക്കി.
മുഹമ്മദ് അജ്‌മൽ 2023 ഏഷ്യൻ ഗെയിംസിൽ പുരുഷൻമാരുടെ 4*400 റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. മിക്‌സഡ് റിലേയിൽ വെള്ളിയും സ്വന്തമാക്കിയിരുന്നു. അത്ലറ്റിക് കോച്ച് പർവീർ സിങ്, ബോക്‌സിങ് കോച്ച് ഛോട്ടെ ലാൽ യാദവ്, ഷൂട്ടിങ് കോച്ച് നോഹ നന്ദ കുമാർ ചവാൻ എന്നിവർക്ക് ദ്രോണാചാര്യ പുരസ്‌കാരവും ലഭിച്ചു.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

































