അരുണാചല്‍ പ്രദേശ് കോവിഡ് മുക്‌തമായി

By News Desk, Malabar News
MalabarNews_arunachal pradesh
Rep. Image
Ajwa Travels

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് പൂര്‍ണമായും കോവിഡ് മുക്‌തമായി. ചികിൽസയിൽ ഉണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ഞായറാഴ്‌ച രോഗമുക്‌തി നേടിയതോടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

16,836 പേര്‍ക്കാണ് അരുണാചല്‍ പ്രദേശില്‍ ഇതു വരെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതില്‍ 16,780 പേര്‍ രോഗമുക്‌തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട് ചെയ്‌തിട്ടില്ലെന്ന് സംസ്‌ഥാന നിരീക്ഷണ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.

ഇതുവരെ 56 പേരാണ് കോവിഡ് മൂലം അരുണാചല്‍ പ്രദേശില്‍ മരിച്ചത്. സംസ്‌ഥാനത്തെ രോഗമുക്‌തി നിരക്ക് 99.66 ശതമാനവും പോസിറ്റീവിറ്റി നിരക്ക് പൂജ്യം ശതമാനവുമാണെന്ന് ഔദ്യോഗിക വക്‌താവ് വ്യക്‌തമാക്കി.

ശനിയാഴ്‌ച പരിശോധന നടത്തിയ 312 സാംപിളുകളുള്‍പ്പടെ 4,05,647 സാംപിളുകളാണ് ഇതു വരെ പരിശോധിച്ചത്. നിലവിൽ 32,325 ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പോരാളികളും സംസ്‌ഥാനത്ത്‌ ഇതുവരെ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു.

Kerala News: പിഎസ്‌സി സമരം; സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ തട്ടിപ്പെന്ന് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE