അഷ്‌ക്കർ സൗദാന്റെ ‘ആനന്ദകല്ല്യാണം’ ടീസർ റിലീസായി; ആക്ഷനും പ്രണയവും പ്രമേയം

By PR Sumeran, Special Correspondent
  • Follow author on
Anandakalyanam Movie

നവാഗതനായ പിസി സുധീര്‍ കഥയെഴുതി സംവിധാനം ചെയ്‌ത്, റിലീസിന് തയ്യാറായിരിക്കുന്ന ‘ആനന്ദകല്ല്യാണം’ സിനിമയുടെ ടീസർ റിലീസായി. സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്‌മാൻ നിർമിക്കുന്ന ചിത്രത്തിൽ മലയാള-തമിഴ് നടൻ അഷ്‌ക്കർ സൗദാനും പുതുമുഖ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രങ്ങളാകുന്നു.

പ്രണയത്തിനും ആക്ഷനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ സകുടുംബം ആസ്വദിക്കാവുന്ന കോമഡിക്ക് കൂടി സ്‌ഥാനം നൽകിയിട്ടുണ്ടെന്ന് സംവിധായകൻ സുധീർ പറഞ്ഞു. സിനിമയുടെ ടീസർ ടിനി ടോം, ബിജുകുട്ടൻ, മീനാക്ഷി, ഷിയാസ് കരീം, തൻസീർ കൂത്തുപറമ്പ് തുടങ്ങിയവരാണ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്‌തത്‌.

വിവിധ ഭാഷകളിൽ ഒട്ടേറെ ഹിറ്റുഗാനങ്ങൾ ആലപിച്ച് തരംഗം സൃഷ്‌ടിച്ച പ്രമുഖ ദക്ഷിണേന്ത്യൻ ഗായിക സന മൊയ്‌തുട്ടി മലയാള സിനിമയിൽ ആദ്യമായി പാടിയത് ആനന്ദകല്ല്യാണത്തിന് വേണ്ടിയാണ്. മലയാളത്തിന്റെ സ്വന്തം കൊച്ചുഗായിക ആര്യനന്ദ ആദ്യമായി പാടിയ സിനിമാഗാനവും ഉൾപ്പടെ ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങൾ ഈ സിനിമയുടെ ഹൈലൈറ്റാണ്.

തസ്‌കരവീരൻ, കൂട്ട് മുതലായ ചിത്രങ്ങളിലൂടെ സഹനടനായി സിനിമാജീവിതം ആരംഭിച്ചതാണ് മലയാളം, തമിഴ് നടനായ അഷ്‌ക്കർ സൗദാൻ. 2014ൽ ‘മിത്രം’ എന്ന സിനിമയിലൂടെ നായകനായ അഷ്‌ക്കർ മമ്മൂട്ടിയുടെ മരുമകനും കൂടിയാണ്.

തസ്‌കരവീരൻ, ഇവർ വിവാഹിതരായാൽ, വലിയങ്ങാടി, നിന്നിഷ്‌ടം എന്നിഷ്‌ടം 2, ഹാപ്പി ദർബാർ, കൊലമാസ് ഉൾപ്പടെ 10ലധികം മലയാള സിനിമകളിൽ അഭിനയിച്ച അഷ്‌ക്കർ സൂരിയൻ സട്ട കല്ലോറി, സൗക്കർ പേട്ടൈ, പൊട്ട് തുടങ്ങിയ തമിഴ് സിനിമകളിലും സുപ്രധാന വേഷങ്ങൾ ചെയ്‌തിട്ടുണ്ട്‌.

ഛായാഗ്രഹണം ഉണ്ണി കെ മേനോന്‍ നിർവഹിക്കുമ്പോൾ ഗാനരചന, നിശാന്ത് കൊടമന, പ്രേമദാസ് ഇരുവള്ളൂർ, ബീബ കെ നാഥ്, സജിത മുരളിധരൻ എന്നിവർ കൈകാര്യം ചെയ്യുന്നു. സംഗീതം – രാജേഷ്ബാബു കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ലെനിന്‍ അനിരുദ്ധന്‍ എന്നിവരും വാർത്താ പ്രചരണം പിആര്‍ സുമേരനും നിർവഹിക്കുന്നു. സെവൻ ടു ഫിലിംസും, ബി ഇലവൻ മൂവീസും ചേർന്ന് ‘ആനന്ദകല്ല്യാണം’ തിയേറ്ററിൽ എത്തിക്കും.

Anandakalyanam Movie

Most Read: ‘ഷേർണി’ സിനിമക്കെതിരെ പ്രമുഖ ഷൂട്ടർ അസ്‌കർ അലി ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE