വിരമിക്കൽ പ്രഖ്യാപിച്ച് ആഷ്‌ലി ബാർട്ടി; കോർട്ട് ഒഴിയുന്നത് ലോക ഒന്നാം നമ്പർ ടെന്നീസ് താരം

By News Desk, Malabar News
Ashleigh Barty Retiring from tennis
Ajwa Travels

കാൻബെറ: ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാർട്ടി വിരമിക്കൽ പ്രഖ്യാപിച്ചു. 25 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഓസ്‍ട്രേലിയയുടെ സൂപ്പർ താരം കളമൊഴിയുന്നത്. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ്‌ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം.

തനിക്ക് കൂടുതലൊന്നും നൽകാൻ കഴിയില്ലെന്നും ടെന്നീസിന് നൽകാൻ കഴിയുന്നതെല്ലാം താൻ നൽകിയിട്ടുണ്ടെന്നും ആഷ്‌ലി സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു. ബുദ്ധിമുട്ടേറിയതെന്നാണ്‌ തന്റെ തീരുമാനത്തെ കുറിച്ച് വികാരാധീനയായി ആഷ്‌ലി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിട്ടുള്ളത്.

2019ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ആഷ്‌ലിയുടെ ആദ്യ ഗ്രാന്‍ഡ്‌സ്‌ളാം. 44 വര്‍ഷത്തിനിടയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയക്കാരി എന്ന നേട്ടം ജനുവരിയിൽ ആഷ്‌ലി സ്വന്തമാക്കിയിരുന്നു. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021ല്‍ വിംബിള്‍ഡണ്‍, 2022 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നിവയടക്കം മൂന്ന് ഗ്രാന്‍ഡ്‌സ്‌ളാം സിംഗിള്‍സ് കിരീടങ്ങളാണ് താരം നേടിയത്.

കഴിഞ്ഞ മൂന്ന് കലണ്ടര്‍ വര്‍ഷങ്ങളില്‍ ലോകത്തെ ഒന്നാം റാങ്കുകാരിയായി ആഷ്‌ലി തുടര്‍ന്നത് ശ്രദ്ധേയമായ നേട്ടമാണ്. 2018ലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ കൊക്കോ വാന്‍ഡെവെഗെക്കൊപ്പം കിരീടം ചൂടിയിട്ടുണ്ട്.

Most Read: വരയിലൂടെ യുദ്ധത്തെ എതിർത്ത് കുന്നംകുളത്തെ വിദ്യാർഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE