വരയിലൂടെ യുദ്ധത്തെ എതിർത്ത് കുന്നംകുളത്തെ വിദ്യാർഥികൾ

By Desk Reporter, Malabar News
Students of Kunnamkulam oppose the war through the art
Ajwa Travels

തൃശൂർ: പെൻസിലും ചായങ്ങളും ഉപയോഗിച്ച് ലോകത്തെ മുഴുവൻ പ്രതിരോധത്തിൽ ആക്കുന്ന യുദ്ധത്തെ എതിർത്ത് കുന്നംകുളത്തെ വിദ്യാർഥികൾ. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍സെക്കണ്ടറി ഇംഗ്ളീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് റഷ്യ-യുക്രൈൻ യുദ്ധത്തെ തുറന്നെതിർത്ത് ചിത്രങ്ങൾ വരച്ചത്.

യുദ്ധത്തിനെതിരായ ചിത്രപ്രദര്‍ശനത്തില്‍ നൂറിലേറെ വിദ്യാര്‍ഥികൾ പങ്കെടുത്തു. യുദ്ധത്തിന് എതിരായി ചിത്രപ്രദര്‍ശനം നടത്താന്‍ സ്‌കൂൾ അധികൃതര്‍ തീരുമാനിച്ചിരുന്നു. ലഭിച്ച ചിത്രങ്ങളില്‍ മികച്ചത് തിരഞ്ഞെടുത്താണ് സ്‌കൂളിൽ പ്രദര്‍ശിപ്പിച്ചത്.

സ്‌കൂൾ മാനേജര്‍ ഫാദര്‍ ബഞ്ചമിന്‍ ചിത്ര പ്രദര്‍ശനം ഉൽഘാടനം ചെയ്‌തു. ഫാ. പത്രോസ് സമാധാന സന്ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്കെല്ലാം ചിത്രങ്ങള്‍ നേരിട്ട് കാണാന്‍ അവസരം ഒരുക്കിയിരുന്നു. റഷ്യൻ അധിനിവേശം തുടരുന്ന യുക്രൈൻ ജനതയോടുള്ള ഐക്യദാര്‍ഢ്യം കൂടിയായിരുന്നു ചിത്രപ്രദര്‍ശനം.

Most Read:  ക്ഷേത്ര നിർമാണത്തിന് രണ്ടര കോടിയിലധികം വിലമതിക്കുന്ന ഭൂമി സമ്മാനിച്ച് മുസ്‌ലിം കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE