ത്രിപുര മുഖ്യമന്ത്രിക്ക് എതിരെ വധശ്രമം; മൂന്നുപേര്‍ അറസ്‌റ്റില്‍

By Staff Reporter, Malabar News
Biplab kumar deb
ത്രിപുര മുഖ്യമന്ത്രി ബിപ്ളബ് കുമാര്‍ ദേബ്
Ajwa Travels

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ളബ് കുമാര്‍ ദേബിനെതിരായ വധശ്രമത്തിൽ മൂന്നുപേർ അറസ്‌റ്റിൽ. വ്യാഴാഴ്‌ച വൈകിട്ട് ശ്യാമപ്രസാദ് മുഖര്‍ജി ലെയ്‌നിലെ ഔദ്യോഗിക വസതിയ്‌ക്ക് സമീപം സായാഹ്‌ന സവാരിക്കിടെ ആയിരുന്നു മുഖ്യമന്ത്രിക്കുനേരെ വധശ്രമമുണ്ടായത്.

മുഖ്യമന്ത്രിയുടെ സുരക്ഷാ വലയത്തിലേക്ക് അക്രമികള്‍ കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. എന്നാൽ ഇദ്ദേഹം ഓടിമാറിയതിനാല്‍ അപകടമുണ്ടായില്ല. അതേസമയം മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥരില്‍ ഒരാള്‍ക്കു പരിക്കേറ്റിരുന്നു.

സംഭവത്തില്‍ മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് വ്യക്‌തമാക്കി. കെര്‍ചൗമുഹാനി പ്രദേശത്തുനിന്നാണ് പ്രതികൾ പിടിയിലായതെന്നും ഇവരുടെ വാഹനം കസ്‌റ്റഡിയിൽ എടുത്തതായും പോലീസ് അറിയിച്ചു.

അതേസമയം ആക്രമണത്തിന്റെ ഉദ്ദേശം വ്യക്‌തമല്ലെന്നാണ് വിവരം. പ്രതികളെ ചോദ്യം ചെയ്‌ത്‌ വരികയാണെന്നും പോലീസ് അറിയിച്ചു.

Most Read: മെഡൽ ജേതാക്കൾ കർഷക രക്‌തം; പ്രധാനമന്ത്രി ആദ്യം കർഷകരോട് മാപ്പ് പറയൂവെന്ന് സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE