നേതാക്കൾ തൃണമൂലിലേക്കെന്ന് സൂചന; ആശങ്കയിൽ ത്രിപുര ബിജെപി

By Syndicated , Malabar News
biplab-kumar-deb
Ajwa Travels

അഗര്‍ത്തല: ബിജെപി എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ആശങ്കയൊഴിയാതെ ത്രിപുരയിലെ ബിജെപി നേതൃത്വം. എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് തടയാനും ഇതു സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, ത്രിപുരയുടെ മേല്‍നോട്ടം വഹിക്കുന്ന ഫനീന്ദ്ര നാഥ് ശര്‍മ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വ്യാഴാഴ്‌ച യോഗം ചേരും. ഇവരുടെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കളുമായി ചര്‍ച്ചകള്‍ നടക്കും.

സുദീപ് റോയ് ബര്‍മനടക്കമുള്ള നേതാക്കൾ ബിജെപി വിട്ട് തൃണമൂലിലേക്ക് തിരികെ പോകുമെന്ന് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചാരണം ശക്‌തമായിരുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ളബ് ദേബ് കുമാറുമായുള്ള അസ്വാരസ്യങ്ങളാണ് പാര്‍ട്ടി വിടുന്നതിന് പിന്നിലെ കാരണമായി കണക്കാക്കപ്പെടുന്നത്. തൽസ്‌ഥാനത്ത് നിന്നും ബിപ്ളബിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സുദീപ് റോയ് ബര്‍മനും മറ്റു നേതാക്കളും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ സന്ദര്‍ശിച്ചുവെന്നാണ് റിപ്പോർട്.

Read also: ലക്ഷദ്വീപ്; സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE