മെഡൽ ജേതാക്കൾ കർഷക രക്‌തം; പ്രധാനമന്ത്രി ആദ്യം കർഷകരോട് മാപ്പ് പറയൂവെന്ന് സോഷ്യൽ മീഡിയ

By Syndicated , Malabar News
Ajwa Travels

ന്യൂഡെല്‍ഹി: ടോക്യോ ഒളിമ്പിക്‌സിൽ ശനിയാഴ്‌ച ഇന്ത്യയ്‌ക്ക് രണ്ട് മെഡലുകളാണ് ലഭിച്ചത്. ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണം നേടി ചരിത്രം കുറിച്ചപ്പോള്‍ ഗുസ്‍തിയില്‍ ബജ്‌റംഗ് പൂനിയ വെങ്കലം നേടി. രാജ്യം മുഴുവന്‍ ഇരുവരേയും അഭിനന്ദനം കൊണ്ട് മൂടുമ്പോൾ പ്രധാനമന്ത്രിയെ ഒരു കാര്യം കൂടി ഓര്‍മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. നീരജ് ചോപ്രയും ബജ്‌റംഗ് പൂനിയയും കര്‍ഷകരുടെ മക്കളാണെന്നത് ഓർമിക്കണമെന്ന കമന്റുകളാണ് ട്വിറ്ററിൽ നിറയുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ കാർഷിക നിയമങ്ങള്‍ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഒരു വര്‍ഷത്തോളമായി കര്‍ഷകര്‍ സമരത്തിലാണ്. നിരവധി തവണ കര്‍ഷകര്‍ക്ക് നേരെ പോലീസും ബിജെപി പ്രവർത്തകരും ക്രൂരമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കര്‍ഷകരുടെ മക്കളുടെ നേട്ടത്തില്‍ പുളകം കൊള്ളുന്ന പ്രധാനമന്ത്രിക്ക് നാണമില്ലേയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഹരിയാന സ്വദേശികളാണ് ബജ്‌റംഗ് പൂനിയയും നീരജ് ചോപ്രയും. ഇരുവരുടേതും കർഷക കുടുംബങ്ങളാണ്. കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ടുള്ള പൂനിയയുടെ പഴയ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്‌താണ്‌ പലരും കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയങ്ങളെ ഓർമിപ്പിക്കുന്നത്.

”കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. അവരെ തടയരുത്. രാജ്യത്തിന്റെ അന്നദാതാക്കള്‍ക്ക് സംസാരിക്കാനുള്ള ഭരണഘടനാ അവകാശമുണ്ട്. ബലം പ്രയോഗിച്ച് ആരുടെയും ശബ്‌ദം അടിച്ചമര്‍ത്താനാകില്ല. തങ്ങളുടെ മക്കളുടെ ഭാവി സംരക്ഷിക്കാനായി നിരത്തിലിറങ്ങിയ കര്‍ഷകരോട് സംസാരിക്കണം. സര്‍ക്കാര്‍ അവരെ കേള്‍ക്കണം”- 2020 നവംബറിലെ പൂനിയയുടെ ട്വീറ്റാണിത്. കര്‍ഷക സമരത്തിനുനേരെ നടന്ന പോലീസ് അതിക്രമങ്ങൾക്ക് എതിരെയും പൂനിയ ശബ്‌ദമുയർത്തിയിരുന്നു.

ജനാധിപത്യത്തില്‍ സംവാദത്തിനുള്ള സാധ്യത ഇല്ലാതാകുകയാണെങ്കില്‍ അത് സ്വേച്ഛാധിപത്യമാണ്. ഹിസാറില്‍ കര്‍ഷകര്‍ക്കു നേരെയുണ്ടായ അതിക്രമം സംവാദം എത്രമാത്രം പ്രധാനമാണെന്നതിന്റെ തെളിവാണ്. പ്രശ്‌ന പരിഹാരത്തിനായി കര്‍ഷക നേതാക്കളുമായി ചര്‍ച്ചയ്‌ക്ക് തുടക്കമിടാന്‍ സര്‍ക്കാര്‍ തയാറാകണം; മറ്റൊരു ട്വീറ്റിൽ പൂനിയ പറയുന്നു.

Read also: വൈദ്യുതി ഭേദഗതി ബില്‍; പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് മമതാ ബാനര്‍ജിയുടെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE