കൊച്ചി: എറണാകുളം പട്ടിമറ്റത്ത് വീട്ടില്‍ കയറി സ്‌ത്രീയെ ആക്രമിച്ച സംഭവത്തിൽ നാല് പേർ പോലീസ് പിടിയിൽ. പ്രശാന്ത്, പ്രകാശ്, പ്രജീഷ്, മനോജ് എന്നിവരാണ് പിടിയിലായത്. പട്ടിമറ്റം വലമ്പൂരില്‍ വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം.
വലമ്പൂര്‍ ഊരാട്ടുപടി വീട്ടില്‍ ബിനുവിന്റെ ഭാര്യക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് സ്‌ത്രീയെ അടിച്ച് പരിക്കേല്‍പ്പിക്കുകയും വീട്ടുപകരണങ്ങളും മറ്റ് സാധന സാമഗ്രികളും നശിപ്പിക്കുകയുമായിരുന്നു. അയല്‍വാസികള്‍ തമ്മിലുള്ള വ്യക്‌തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
Most Read: പുതിയ വിവാദം മരംമുറി വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാന്‍; പ്രതിപക്ഷ നേതാവ്