കുവൈറ്റിൽ സഹോദരങ്ങൾ തമ്മിൽ സംഘട്ടനം; തടയാനെത്തിയ പോലീസിനും മർദ്ദനം; അറസ്‌റ്റ്‌

By News Desk, Malabar News
Assaulting police officers 4 siblings arrested in kuwait
Representational Image
Ajwa Travels

കുവൈറ്റ് സിറ്റി: പോലീസിനെ ആക്രമിച്ച നാല് സഹോദരങ്ങൾ അറസ്‌റ്റിൽ. കഴിഞ്ഞ ദിവസം അബ്‌ദുള്ള അൽ മുബാറക് ഏരിയയിൽ ആയിരുന്നു സംഭവം. ബന്ധുക്കൾ തമ്മിൽ തർക്കവും അടിപിടിയും നടക്കുന്നെന്ന് അറിയിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ കൺട്രോൾ റൂമിൽ അടിയന്തര സന്ദേശം ലഭിക്കുകയായിരുന്നു, ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്‌ഥർ സംഭവസ്‌ഥലത്തെത്തി.

എന്നാൽ, തടയാൻ ശ്രമിച്ചപ്പോൾ അടിപിടിയുണ്ടാക്കിയ നാല് സഹോദരങ്ങളും പോലീസിന് നേരെ തിരിഞ്ഞു. മർദ്ദിക്കാൻ ആരംഭിച്ചപ്പോൾ മുന്നറിയിപ്പായി സുരക്ഷാ ഉദ്യോഗസ്‌ഥർ ആകാശത്തേക്ക് വെടിവെച്ചു. ശേഷം നാല് പേരെയും കീഴ്‌പ്പെടുത്തി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ഇവരെ തുടർ നടപടികൾക്കായി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്‌തു.

Also Read: ഒരാഴ്‌ചത്തെ സന്ദർശനത്തിന് പ്രഫുൽ പട്ടേൽ വീണ്ടും ലക്ഷദ്വീപിലേക്ക്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE