നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ തടയണമെന്ന് ഹരജി, പ്രതികൾ കോടതിയിൽ

By News Desk, Malabar News
Ajwa Travels

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ. വിടുതൽ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കണമെന്ന ഹരജിയിലാണ് ആവശ്യം. വിചാരണ കോടതിയിലെ തുടർ നടപടികൾ റദ്ദാക്കണമെന്നും റിവിഷൻ ഹരജിയിൽ ആവശ്യപ്പെട്ടു. മന്ത്രി വി ശിവൻകുട്ടി ഉൾപ്പടെയുള്ള പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

പൊതുമുതൽ നശിപ്പിച്ചത് പ്രകാരമെടുത്ത കേസുകൾ നിലനിൽക്കില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സഭയ്‌ക്കകത്ത് നടന്ന സംഭവമായതിനാൽ ഇത് പൊതുമുതൽ നശിപ്പിച്ചതിന്റെ പരിധിയിൽ വരില്ലെന്നും പ്രതികൾ ഹൈക്കോടതിയെ അറിയിച്ചു. ഈ ഹരജിയിൽ നടപടിയുണ്ടാകുന്നത് വരെ വിചാരണ നിർത്തിവെക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.

Also Read: മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌കിനായി കായലിൽ പോലീസ് പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE