കോഴിക്കോട്: പൊതുപണിമുടക്കിനിടെ കട തുറന്ന വ്യാപാരിക്ക് നേരെ കൊയിലാണ്ടിയിൽ ആക്രമണം. പണിമുടക്കിനിടെ കട തുറന്ന വ്യാപാരി കെപി ശ്രീധരന് നേരെ സമരാനുകൂലികൾ നായ്‌ക്കുരുണ പൊടി വിതറിയാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിന് പിന്നാലെ ശ്രീധരൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കൂടിയാണ് ആക്രമണത്തിന് ഇരയായ ശ്രീധരൻ.
ആക്രമണത്തിന് പിന്നാലെ സംഭവത്തിൽ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ രംഗത്തെത്തി. ആക്രമണം നടത്തിയത് ഗുരുതര വീഴ്‌ചയാണെന്നും, അക്രമികളെ ഉടൻ തന്നെ അറസ്‌റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
Read also: തിരുവനന്തപുരത്ത് തുറന്ന് പ്രവർത്തിച്ച പമ്പ് സമരാനുകൂലികൾ അടിച്ചു തകർത്തു