തിരുവനന്തപുരം: മംഗലപുരത്ത് പണിമുടക്ക് ദിവസം തുറന്നു പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പ് സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു. ഇരുപത്തഞ്ചോളം പേര്‍ ചേര്‍ന്നാണ് ഇവിടെ ആക്രമണം അഴിച്ചുവിട്ടത്. ഇന്ന് ഉച്ചയ്‌ക്ക് ശേഷം രണ്ടരയോടെ സമരാനുകൂലികള്‍ പ്രതിഷേധവുമായി പമ്പില്‍ എത്തുകയും പെട്രോള്‍ പമ്പ് ഓഫിസിന്റെ ജനല്‍ച്ചില്ലുകളും വാതിലിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും ആയിരുന്നു.
ആക്രമണം നടന്നതിന് പിന്നാലെ പോലീസ് സംഭവ സ്‌ഥലത്തെത്തി. സമരാനുകൂലികളുടെ പ്രതിഷേധത്തിന് പിന്നാലെ പമ്പ് അടച്ചു. ഇതിന് ശേഷം പോലീസ് സമരാനുകൂലികളെ പിരിച്ചുവിട്ടു. അക്രമം നടത്തിയവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, ദേശീയ പണിമുടക്ക് ദിവസം വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട സംഘർഷങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്.
Read Also: കർഷക നേതാവ് രാകേഷ് ടിക്കായത്തിന് വധഭീഷണി; അന്വേഷണം ആരംഭിച്ചു