യുഎഇയിലെ ആക്രമണം; ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് സൗദി സഖ്യസേന

By Desk Reporter, Malabar News
Attack in the UAE; Saudi allies retaliate in Houthi strongholds
Ajwa Travels

അബുദാബി: യുഎഇയില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന. യെമന്‍ തലസ്‌ഥാനമായ സനയില്‍ സഖ്യ സേന വ്യോമാക്രമണം തുടങ്ങിയതായാണ് റിപ്പോർട്.

“ഭീഷണിക്കും ആക്രമണത്തിനും മറുപടിയായി സനയിൽ വ്യോമാക്രമണം ആരംഭിച്ചു. യുഎഇക്ക് നേരെയുള്ള ഹീനമായ ആക്രമണം ശത്രുതാപരമായ നടപടിയാണ്. രാജ്യത്തും യുഎഇയിലും സിവിലിയൻമാരെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണം യുദ്ധക്കുറ്റങ്ങളാണ്. ഇതിന് കുറ്റവാളികൾ ഉത്തരവാദികളായിരിക്കണം,”-സൗദി ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള മാദ്ധ്യമമായ അൽ ഇഖ്ബാരിയയുടെ ട്വീറ്റിൽ പറഞ്ഞു.

ഇന്നലെ യുഎഇയിലെ അബുദാബിയില്‍ രാജ്യന്തര വിമാനത്താവളത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്‌ഥാൻ പൗരനും കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ആക്രമണത്തിന് തിരിച്ചടിയുണ്ടാവുമെന്ന് യുഎഇയും വ്യക്‌തമാക്കിയിരുന്നു. വിമാനത്താവളത്തിന്റെ നിര്‍മാണ മേഖലയിലും അബുദാബിയിലെ മുസഫയിലെ എണ്ണ ടാങ്കറുകളിലുമാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരാവാദിത്വം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു.

Most Read:  മുഖ്യമന്ത്രി സ്‌ഥാനാർഥിയായി സ്വയം പ്രഖ്യാപിക്കുന്നയാളല്ല ആ സ്‌ഥാനത്തിന് അർഹൻ; സോനു സൂദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE