അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമം; ഒമാനിൽ 52 പേർ അറസ്‌റ്റിൽ

By News Desk, Malabar News
One Were Arrested In Thrissur For Raping Differently Abled Girl
Ajwa Travels

മസ്‌കറ്റ്: രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 52 പേരെ ഒമാൻ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. സമുദ്ര മാർഗമാണ് ഇവർ രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലായിരുന്നു സംഭവം. തീരദേശത്തിന് അടുത്ത് വിവിധ സ്‌ഥലങ്ങളിൽ നിന്ന് മൂന്ന് ബോട്ടുകളും പോലീസ് പിടിച്ചെടുത്തു.

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളാണ് ഈ ബോട്ടുകളിൽ ഉണ്ടായിരുന്നത്. അധികൃതരുടെ കണ്ണുവെട്ടിച്ച് രാജ്യത്തേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് ചോദ്യംചെയ്യലിൽ വ്യക്‌തമായി. പിടിയിലായവർക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഒമാൻ പോലീസ് പ്രസ്‌താവനയിൽ അറിയിച്ചു.

Most Read: വിലകൂടിയ സമ്മാനം! നവദമ്പതികൾക്ക് ലഭിച്ചത് പെട്രോളും ഡീസലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE