കണ്ണൂർ: കക്കാട് സ്‌കൂളിൽ പോവുകയായിരുന്ന 15 വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. വാനിലെത്തിയ നാലംഗ സംഘമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് വീടിനടുത്തുള്ള ആളൊഴിഞ്ഞ ഇടവഴിയിൽ വെച്ചാണ് സംഭവം നടന്നത്. വാനിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി കുതറിയോടുകയായിരുന്നു.
മുഖംമൂടി ധരിച്ച നാലുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന് മുൻപും പരിസരത്ത് മറ്റൊരു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു.
Most Read| സ്‌പീക്കറുടെ പ്രസ്‌താവന വിശ്വാസികളെ മുറിവേൽപ്പിക്കുന്നത്; വിഡി സതീശൻ