കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരനെതിരെ പരാതി

By News Desk, Malabar News
Rape case in Malappuram
Representational Image
Ajwa Travels

മൊടക്കല്ലൂർ: കോഴിക്കോട് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം. ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിലാണ് സംഭവം. ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. പോലീസ് ഇവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഡോക്‌ടറെ കാണിക്കാണെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

Also Read: മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; അന്വേഷണം ഗണേഷ് കുമാറിലേക്ക്; സെക്രട്ടറിയെ ചോദ്യം ചെയ്യും

ഇയാൾക്കെതിരെ മുമ്പും യുവതി ആശുപത്രി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. രജിസ്‌റ്ററിൽ നിന്ന് പേരുവിവരങ്ങൾ ശേഖരിച്ച് ശല്യപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പരാതി നൽകിയിരുന്നത്. എന്നാൽ ആശുപത്രി അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ല.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ യുവതിക്ക് കോവിഡ് സ്‌ഥിരീകരിക്കുന്നത്. തുടർന്ന് മലബാർ മെഡിക്കൽ കോളേജിൽ ചികിൽസ തേടുകയായിരുന്നു. യുവതിയുടെ മാതാപിതാക്കളും കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയിലാണ് ചികിൽസയിൽ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE