മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; അന്വേഷണം ഗണേഷ് കുമാറിലേക്ക്; സെക്രട്ടറിയെ ചോദ്യം ചെയ്യും

By News Desk, Malabar News
Police will be questions ganesh mla's secretary
ഗണേഷ് കുമാർ, പ്രദീപ് കോട്ടത്തല
Ajwa Travels

കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെയും ബന്ധുവിനെയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ബേക്കല്‍ പോലീസ്. കേസുമായി ബന്ധപ്പെട്ട് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി കൂടിയായ പ്രദീപ് കോട്ടത്തലയെ പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം ബേക്കല്‍ സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read: സീറോളജിക്കല്‍ സര്‍വേ; 14 ജില്ലകളിലും ഡിസംബറോടെ നടത്താന്‍ തീരുമാനിച്ച് കേരളം

അതേസമയം, വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതിക്കെതിരെ സമര്‍പ്പിച്ച ഹരജില്‍ നേരത്തെ വാദം കേട്ട ഹൈക്കോടതി വിചാരണ തല്‍ക്കാലത്തേക്ക് തടഞ്ഞിരുന്നു. പക്ഷപാതപരമായ നിലപാടാണ് വിചാരണക്കോടതി സ്വീകരിക്കുന്നതെന്നും, കോടതിയില്‍ വിചാരണക്കിടയില്‍ നടിയെ പ്രതിഭാഗം മാനസികമായി പീഡിപ്പിക്കുകയാണെന്ന് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും പ്രോസിക്യൂഷന്‍ ഹരജിയില്‍ വ്യക്‌തമാക്കുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയും ഇന്ന് കോടതിയിൽ ഹാജരാകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE