കുതിരവട്ടത്ത് നിന്ന് ഭക്ഷ്യ സാധനങ്ങൾ കടത്താൻ ശ്രമം; രണ്ട്‌ ജീവനക്കാർ പിടിയിൽ

By Trainee Reporter, Malabar News
Kuthiravattom mental health center
Ajwa Travels

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഭക്ഷ്യ സാധനങ്ങൾ കടത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്‌ ജീവനക്കാരെ വിജിലൻസ് പിടികൂടി. ആശുപത്രിയിലെ പാചകക്കാരായ ശിവദാസൻ, കമാൽ എന്നിവരെയാണ് കോഴിക്കോട് വിജിലൻസ് സംഘം പിടികൂടിയത്.

അന്തേവാസികൾക്കായി എത്തിക്കുന്ന അരിയും പച്ചക്കറികളും ചിലർ സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു കോഴിക്കോട് വിജിലൻസ് സംഘം കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്‌ച ഉണ്ടായതായി കണ്ടെത്തുകയായിരുന്നു.

പിടിയിലായവർക്കെതിരെ വിജിലൻസ് വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്‌തു. ഭക്ഷ്യസാധനങ്ങൾ കടത്തിയ രണ്ട് ജീവനക്കാരെ കഴിഞ്ഞ വർഷവും വിജിലൻസ് പിടികൂടിയിരുന്നു. വിജിലൻസ് നൽകിയ വിവരങ്ങൾ ഡിഎംഒയ്‌ക്ക് കൈമാറിയിട്ടുണ്ടെന്നും, ഡിഎംഒ തുടർനടപടികൾ സ്വീകരിക്കുമെന്നും കുതിരവട്ടം മാനസികാരോഗ്യ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Most Read: റിയാദിലെ എണ്ണ ശുദ്ധീകരണ ശാലയിൽ ഹൂതി വിമതരുടെ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE