കലാപത്തിന് ശ്രമിച്ചാൽ പാർട്ടിയിൽ നിന്ന് പുറത്താകും; രാജ്‌മോഹൻ ഉണ്ണിത്താൻ

By Staff Reporter, Malabar News
Rajmohan-Unnithan-Covid protocol violation
Ajwa Travels

തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ നിയമനം സംബന്ധിച്ച തർക്കത്തിൽ മുതിർന്ന നേതാക്കൾക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചത് കേന്ദ്ര നേതൃത്വമാണ്. അതിൽ ഒരു തർക്കവുമില്ലെന്നും കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ഏത് മുതിർന്ന നേതാവായാലും പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കാലാകാലങ്ങളായി കോൺഗ്രസിൽ രണ്ട് നേതാക്കൾ കാര്യങ്ങൾ തീരുമാനിക്കുകയും വീതംവെപ്പ് നടത്തുകയുമായിരുന്നു പതിവ്. ആ കാലം അവസാനിച്ചുകഴിഞ്ഞു. ഇവർ ഒതുക്കി നിർത്തിയിരുന്ന കഴിവുള്ള ഒരു കൂട്ടം ഇപ്പോൾ നേതൃനിരയിലേക്ക് വന്നതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. കോൺഗ്രസിൽ ഗ്രൂപ്പുകൾ കാര്യങ്ങൾ തീരുമാനിക്കുന്ന കാലം അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഒരു ദേശീയ പാർട്ടിയാണ്. ദേശീയ നേതൃത്വവും സംസ്‌ഥാന നേതൃത്വവുമുണ്ട്. അത് അംഗീകരിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത ഏത് മുതിർന്ന നേതാവാണെങ്കിലും പുറത്ത് പോകേണ്ടി വരും. ഇവർക്ക് പുറത്ത് പോയി വേണമെങ്കിൽ മുന്നണിയുടെ ഭാഗമാകാം. പക്ഷേ പാർട്ടിക്കുള്ളിൽ നിന്ന് ഇത്തരം പ്രവർത്തികൾ തുടർന്നാൽ നടപടിയുണ്ടാകും. പാർട്ടിക്ക് മുകളിൽ ഒരു നേതാവിനും സ്‌ഥാനമില്ല. ചുമരില്ലാതെ ആർക്കാണ് ചിത്രം വരയ്‌ക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.

Read Also: സിപിഎം ചർച്ച നടത്തിയിട്ടില്ല; കോൺഗ്രസ് വിടില്ലെന്നും എവി ഗോപിനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE