ഔഫ് അനുസ്‌മരണം; സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരിയുടെ നേതൃത്വത്തിൽ ഇന്ന് 2.30ന് പ്രാർഥനാ സംഗമം

By Desk Reporter, Malabar News
Auf-Abdulrahman
Ajwa Travels

കാസർഗോഡ്: കൊല്ലപ്പെട്ട ഔഫ് അബ്‌ദുൾ റഹ്‌മാന് വേണ്ടി കേരളാ മുസ്‌ലിം ജമാഅത്ത് നടത്തുന്ന അനുസ്‌മരണ പ്രാർഥനാ സംഗമം ഇന്ന് ഉച്ചക്ക് 2.30ന് പഴയകടപ്പുറം ജുമാ മസ്‌ജിദ്‌ പരിസരത്ത് നടക്കും. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അനുസ്‌മരണ പ്രാർഥനാ സംഗമത്തിന് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി നേതൃത്വം നല്‍കും. അബ്‌ദുലത്തീഫ് സഅദി പഴശ്ശി അനുസ്‌മരണ പ്രഭാഷണം നടത്തും. സാദാത്തുക്കളും പണ്ഡിതരും നേതാക്കളും ചടങ്ങിൽ സംബന്ധിക്കും.

സംഗമത്തിന്റെ ഭാഗമായി എസ്‌വൈഎസ്, എസ്‌എസ്‌എഫ് ‌യൂണിറ്റുകളിലും എസ്‌ജെഎം, എസ്എംഎ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മദ്‌റസകളിലും മഹല്ലുകളിലും ഖത്‍മുൽ ഖുര്‍ആന്‍, യാസീന്‍, ഇഖ്‌ലാസ്, തഹ്‌ലീല്‍ സമര്‍പ്പണം നടത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

“ഔഫിന്റെ കേസ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേരളാ മുസ്‌ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോണ്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിസി അബ്‌ദുല്ല സഅദി ചെയര്‍മാനും അബ്‌ദുൽ ഖാദര്‍ സഖാഫി അല്‍ മദീന കണ്‍വീനറും അബ്‌ദുറഹ്‌മാൻ ഹാജി ബഹറൈന്‍ ട്രഷററുമായ സംഘാടക സമിതിയാണ് അനുസ്‌മരണ പരിപാടിയുടെ മേൽനോട്ടം നിർവഹിക്കുന്നത്”; സംഘാടകർ വ്യക്‌തമാക്കി.

Malabar News:  കരിപ്പൂര്‍ വിമാനദുരന്തം; എയര്‍ ഇന്ത്യ നഷ്‌ടപരിഹാര തുക കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE