മോശം പെരുമാറ്റം; ബാഴ്‌സ പരിശീലകൻ കോമാന് രണ്ട് മൽസരങ്ങളിൽ വിലക്ക്

By Staff Reporter, Malabar News
ronald-koeman-barca
റൊണാള്‍ഡ് കോമാൻ
Ajwa Travels

മാഡ്രിഡ്: ബാഴ്‌സ പരിശീലകൻ റൊണാള്‍ഡ് കോമാന് രണ്ട് ലാലീഗ മൽസരങ്ങളില്‍ വിലക്ക്. കാഡിസുമായി വ്യാഴാഴ്‌ച നടന്ന മൽസരത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തെ തുടര്‍ന്ന് സൈഡ് ലൈനില്‍ നിന്നും പറഞ്ഞുവിട്ടതിന് പിന്നാലെയാണ് സ്‌പാനിഷ്‌ ഫുട്ബോള്‍ ഫെഡറേഷന്‍ കോമാന് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഗോള്‍രഹിത സമനിലയിൽ പിരിഞ്ഞ മൽസരത്തിന്റെ അവസാന നിമിഷത്തില്‍ റഫറിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്‌തതോടെയാണ് കോമാനെ പറഞ്ഞുവിട്ടത്. അതേസമയം, രണ്ടു കളികളിലെ വിലക്ക് എന്ന ശിക്ഷാ നടപടി ഒരു കളിയിലേക്കായി ചുരുക്കാന്‍ ബാഴ്‌സലോണ അപ്പീല്‍ നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.

വിലക്ക് വന്നതോടെ ഞായറാഴ്‌ച ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ ലെവന്റെയുമായി നടക്കുന്ന മൽസരവും, അടുത്ത വാരം നടക്കുന്ന അത്‌ലറ്റിക്കോ മാന്‍ഡ്രിഡുമായുള്ള മൽസരവും ബാഴ്‌സ പരിശീലകന് നഷ്‌ടമാവും. ലാലിഗയില്‍‍ അഞ്ച് മൽസരങ്ങളില്‍ നിന്നും വെറും ഒന്‍പത് പോയിന്റുമായി ഏഴാം സ്‌ഥാനത്ത് തുടരുന്ന ബാഴ്‌സലോണയിൽ കോമാന്റെ ഭാവി അനിശ്‌ചിതത്വത്തിലാണ്.

Read Also: ‘ബർമുഡ’ വേറിട്ട ബിൽബോർഡ് പോസ്‌റ്ററുമായി വീണ്ടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE