ദിലീപിനെതിരെ കൂടുതൽ തെളിവുകൾ കൈമാറിയെന്ന് ബാലചന്ദ്രകുമാർ

By Staff Reporter, Malabar News
dileep-balachandra-kumar
Ajwa Travels

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥർക്ക് എതിരായ ദിലീപിന്റെ ഗൂഢാലോചന കേസില്‍ കൂടുതൽ തെളിവുകൾ കൈമാറിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ഓഡിയോ റെക്കോഡുകൾ അടക്കമുള്ള തെളിവുകള്‍ കൈമാറി. ശബ്‌ദം ദിലീപിന്റേതാണെന്ന് തെളിയിക്കാന്‍ സഹായകരമായ സംഭാഷണവും ഇതിലുൾപ്പെടും. ഇത് തെളിയിക്കാൻ 20 ഓഡിയോ റെക്കോഡുകൾ കൈമാറി. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ വിശദമായ തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ് വിവിധ ഇടങ്ങളിൽ വച്ച് പറഞ്ഞിരുന്നു. ഭീഷണി ഭയന്നാണ് പലരും ദിലീപിനെതിരെ സാക്ഷി പറയാത്തത്. നടിയെ ആക്രമിച്ച ദൃശ്യം പകര്‍ത്തിയ പെന്‍ഡ്രൈവ് കൊണ്ടു കൊടുത്ത സാഗര്‍ പണം വാങ്ങിയാണ് കൂറുമാറിയത്. ഇതിന് ശേഷവും സാഗർ പണം ആവശ്യപ്പെട്ടു. ഇതിന്റെ തെളിവുകളും കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ ദിലീപിനെതിരെ രംഗത്ത് വരുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ദിലീപുമായി നിർമാതാവ്-സംവിധായകൻ എന്ന നിലയിലുള്ള സാമ്പത്തിക ഇടപാട് മാത്രമാണ് തനിക്കുണ്ടായിരുന്നത്. പരാതി നൽകാൻ വൈകിയത് സാങ്കേതിക കാരണങ്ങൾ നിമിത്തമാണ്. വെളിപ്പെടുത്തലിന് ശേഷവും ഭീഷണിയുണ്ട്. ദിലീപുമായി ബന്ധമുള്ള ഒരു നിർമാതാവ് തന്റെ വീടും സ്‌ഥലവും അന്വേഷിച്ച് മനസിലാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

Read Also: മുല്ലപ്പെരിയാർ; ഹരജികളിലെ അന്തിമ വാദം ഫെബ്രുവരിയിൽ ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE