ബാലുശ്ശേരി സ്‌റ്റേഡിയം; തുറക്കാത്തതിൽ പ്രതിഷേധം, ഉപവാസ സമരം ഇന്ന് മുതൽ

By Team Member, Malabar News
balussery
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിലുള്ള ബാലുശ്ശേരി പഞ്ചായത്ത് ഇൻഡോർ സ്‌റ്റേഡിയം തുറന്നു കൊടുക്കാത്തതിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ 48 മണിക്കൂർ പൊതുപ്രവർത്തകൻ കുന്നോത്ത് മനോജിന്റെ നേതൃത്വത്തിൽ ഉപവാസ സമരം തുടങ്ങും. പ്രശസ്‌ത സിനിമാതാരം ധർമജൻ ബോൾഗാട്ടി ഇന്ന് രാവിലെ 10 മണിക്ക് സമരം ഉൽഘാടനം ചെയ്യും.

സ്‌റ്റേഡിയത്തിന്റെ പ്രവൃത്തികൾ പൂർത്തിയാക്കി കായിക പരിശീലനങ്ങൾക്കും, മൽസരങ്ങൾക്കുമായി തുറന്നു കൊടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്. 5 വർഷം ആരംഭിച്ച മുൻപ് പദ്ധതി ഇതുവരെ പൂർത്തിയാക്കാത്തതിൽ പ്രതിഷേധം ശക്‌തമാകുകയാണ്. ബാലുശ്ശേരി പഞ്ചായത്ത് കളിക്കളത്തിന്റെ ഒരു ഭാഗത്തായാണ് സ്‌റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. കോടികൾ മുടക്കി നിർമ്മിച്ച സ്‌റ്റേഡിയം ഉടൻ തന്നെ കായിക മേഖലക്ക് വിട്ടു കൊടുക്കണമെന്ന ആവശ്യവുമായാണ് ഇപ്പോൾ ഉപവാസ സമരം തുടങ്ങുന്നത്.

Read also : നടിയെ ആക്രമിച്ച കേസ്: വിചാരണക്ക് കൂടുതൽ സമയം അനുവദിക്കണം; കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE