ജില്ലയിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള അനൗൺസ്‌മെന്റിന് വിലക്ക്

By Staff Reporter, Malabar News
Representational Image
Ajwa Travels

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്‌ഥാനാർഥികളുടെ പ്രചാരണത്തിനായി ഓടുന്ന വാഹനങ്ങളിൽ അനൗൺസ്‌മെന്റ് പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥനായ കളക്‌ടർ ഡോ. ഡി സജിത് ബാബു പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ രാഷ്‌ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിൽ ഓടുന്ന വാഹനങ്ങളിൽ അനൗൺസ്‌മെന്റ് നടത്തില്ലെന്ന് തീരുമാനം എടുത്തിരുന്നു.

എന്നാൽ ഇപ്പോൾ ജില്ലയിൽ ഓടുന്ന വാഹനങ്ങളിൽ അനൗൺസ്‌മെന്റ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി കർശനമാക്കാൻ തീരുമാനിച്ചത്. നിർത്തിയിട്ട വാഹനങ്ങളിൽ മാത്രം അനൗൺസ്‌മെന്റ് നടത്തേണ്ടതാണെന്നും തീരുമാനം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്‌ടർ അറിയിച്ചു.

Read Also: രാഹുലിന് രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ വ്യക്‌തതയില്ല; രൂക്ഷ വിമര്‍ശനവുമായി ഡി രാജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE