ബാങ്കിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു; പാലക്കാട് ജീവനക്കാരൻ അറസ്‌റ്റിൽ

By Team Member, Malabar News
Bank Employee Were Arrested For Jewelry Theft From Bank
Ajwa Travels

പാലക്കാട്: ബാങ്കിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച സംഭവത്തിൽ ജീവനക്കാരനെ അറസ്‌റ്റ് ചെയ്‌തു. തൃശൂർ ഒല്ലൂക്കര പണ്ടാരപറമ്പ് പാറേക്കാട് വീട്ടിൽ ഡി അനൂപ്‍(45) ആണ് അറസ്‌റ്റിലായത്. ഫെഡറൽ ബാങ്കിന്റെ ചിറ്റൂർ ശാഖയിൽ ജീവനക്കാരനാണ് അനൂപ്. ഇയാൾ ബാങ്കിലെ സ്ട്രോങ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 90 ഗ്രാം സ്വർണാഭരണങ്ങൾ അടങ്ങിയ പായ്‌ക്കറ്റ് മോഷ്‌ടിച്ചുവെന്നാണ് പരാതി.

2021 നവംബർ 18ന് ആണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. തുടർന്ന് ഇതു സംബന്ധിച്ച് കഴിഞ്ഞ മെയ് 7ആം തീയതിയാണ് ബാങ്ക് മാനേജർ പരാതി നൽകിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. മണ്ണുത്തി ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെയോടെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

സിഐ മഹേന്ദ്ര സിംഹൻ, എസ്ഐ എം മഹേഷ് കുമാർ, ഗ്രേഡ് എസ്ഐ പി ജയശങ്കർ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പി സുഭാഷ്, ആർ സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.

Read also: കാസർഗോഡ് എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE