ഡിസംബർ 16, 17 തീയതികളിൽ ബാങ്ക് പണിമുടക്ക്

By Staff Reporter, Malabar News
bank-strike-india
Ajwa Travels

മുംബൈ: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്‌തു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തിൽ ഡിസംബർ 16, 17 തീയതികളിലാണ് പണമുടക്ക്.

സമരത്തിന്റെ ഭാഗമായി എസ്ബിഐ, പിഎൻബി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ തുടങ്ങിയ ബാങ്കുകളുടെ ഇടപാടുകൾ തടസപ്പെട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പണിമുടക്ക് മൂലം പ്രവർത്തനം തടസപ്പെടാതിരിക്കാൻ നടപടികളെടുത്തിട്ടുണ്ടെന്ന് ബാങ്കുകൾ അറിയിച്ചു.

നടപ്പ് സാമ്പത്തിക വർഷം തന്നെ രണ്ട് പൊതുമേഖല ബാങ്കുകൾ സ്വകാര്യ വൽക്കരിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് എതിരെയാണ് പൊതുമേഖലാ ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: ‘ആളുകളുടെ കാൽ വെട്ടിയെടുക്കുന്നു, റോഡിൽ എറിയുന്നു’; ആശങ്ക അറിയിച്ച് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE