ബംഗാള്‍ തിരഞ്ഞെടുപ്പ്: ഇടതുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്

By Trainee Reporter, Malabar News
Adhir Ranjan Chowdhury_Malabar News
Adhir Ranjan Chowdhury
Ajwa Travels

കൊല്‍ക്കത്ത: വരുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും നേരിടാന്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ തയാറാണെന്ന സൂചന നല്‍കി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്തിനു ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also read: ജുഡീഷ്യറിയെ സമൂഹ മാദ്ധ്യമങ്ങള്‍ സമ്മര്‍ദ്ദത്തിലാക്കുന്നു; രവിശങ്കര്‍ പ്രസാദ്

ഇടതുപക്ഷവുമായി ധാരണയിലെത്താനാണ് ആഗ്രഹിക്കുന്നത്. മതേതര തത്വങ്ങളില്‍ കോണ്‍ഗ്രസ് ഒരിക്കല്‍ പോലും വിട്ടുവീഴ്ച്ചക്ക് തയാറല്ല. അതുകൊണ്ട് തന്നെ ജനങ്ങളെല്ലാം കോണ്‍ഗ്രസിനൊപ്പം ഒത്തുചേരണമെന്ന് അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച്ച രാത്രിയാണ് ചൗധരി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്. ഇതിന് പിന്നാലെ ബിജെപിയെ നേരിടാന്‍ എല്ലാ പാര്‍ട്ടികളോടും ഒന്നിക്കണമെന്ന് ഇദ്ദേഹം ആഹ്വനം ചെയ്തിരുന്നു. എന്നാല്‍ ഇതിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE