ഇന്ധനവില വർധന; 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി ബംഗാൾ മന്ത്രിയുടെ പ്രതിഷേധം

By Team Member, Malabar News
Protest aginst fuel price hike
Ajwa Travels

കൊൽക്കത്ത : രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി പശ്‌ചിമബംഗാൾ മന്ത്രി. തൃണമൂൽ കോൺഗ്രസ് മന്ത്രിയായ ബേചാറാം മന്നയാണ് സിം​ഗൂരിലെ വീട്ടിൽ നിന്ന് കൊൽക്കത്തയിലെ നിയമസഭയിലേക്ക് സൈക്കിളിൽ എത്തിയത്. ഏകദേശം 40 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് അദ്ദേഹം നിയമസഭയിൽ എത്തിച്ചേർന്നത്.

പ്രതിദിനം ഉയരുന്ന ഇന്ധനവില വർധനക്കെതിരെയുള്ള പ്രതിഷേധമാണ് ഇതെന്നും, രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ബാധ്യത വർധിപ്പിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും മന്ന വ്യക്‌തമാക്കി. ഇന്ധനവില കുറക്കാൻ മോദി സർക്കാർ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്നും, ഇത് പ്രതിഷേധാർഹമാണെന്നും മന്ന കൂട്ടിച്ചേർത്തു.

കൂടാതെ ഇന്ധനവില വർധനക്കെതിരെ സംസ്‌ഥാന വ്യാപകമായി തൃണമൂൽ കോൺഗ്രസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ജൂലൈ 10, 11 തീയതികളിലാണ് സംസ്‌ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കുക.

Read also : കേരള-കർണാടക സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാർ; മന്ത്രി ആന്റണി രാജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE