കേരള-കർണാടക സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാർ; മന്ത്രി ആന്റണി രാജു

By Team Member, Malabar News
Case against the ksrtc driver
Representational Image
Ajwa Travels

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ കേരള-കർണാടക അന്തർ സംസ്‌ഥാന സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാറാണെന്ന് വ്യക്‌തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. ഇക്കാര്യം കർണാടക സർക്കാരിനെ അറിയിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ഈ മാസം 12ആം തീയതി മുതൽ സർവീസുകൾ ആരംഭിക്കാൻ തയ്യാറാണെന്നാണ് കർണാടക സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കർണാടക സർക്കാരിന്റെ മറുപടി കാത്തിരിക്കുകയാണെന്നും, മറുപടി ലഭിച്ചാൽ മാത്രമേ ഈ സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കാൻ സാധിക്കൂ എന്നും മന്ത്രി അറിയിച്ചു.

സർവീസുകൾ പുനഃരാരംഭിക്കാൻ അനുമതി ലഭിച്ചാൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും സർവീസുകൾ നടത്തുകയെന്ന് മന്ത്രി വ്യക്‌തമാക്കി. യാത്രക്കാരുടെ ആവശ്യാനുസരണം കോഴിക്കോട്-കാസർഗോഡ് വഴി പരിമിതമായ സർവീസുകൾ മാത്രമായിരിക്കും നടത്തുക. കൂടാതെ ഇതേ റൂട്ട് വഴി തന്നെയായിരിക്കും കർണാടക റോഡ് കോർപ്പറേഷനും സർവീസുകൾ നടത്തുകയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Read also : മഹാരാഷ്‍ട്ര മുന്‍ മന്ത്രി കൃപാശങ്കര്‍ സിങ് ബിജെപിയിൽ ചേർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE