അഭിമാനമായി ഭവിന; ഇന്ത്യക്ക് വെള്ളിത്തിളക്കം, ചരിത്രത്തിൽ ആദ്യം

By News Desk, Malabar News
Ajwa Travels

ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ഭവിന ബെൻ പട്ടേൽ. വനിതാ ടേബിള്‍ ടെന്നീസില്‍ വെള്ളി മെഡൽ നേടിയിരിക്കുകയാണ് താരം. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ യിഹ് ഷൗനുമായുള്ള മൽസരത്തിലാണ് ഭവിന വെള്ളി ഉറപ്പിച്ചത്. സ്‌കോര്‍ 7-11, 5-11, 6-11. ഫൈനല്‍ മൽസരത്തിൽ മികച്ച പ്രകടനം കാഴ്‌ച വെച്ചെങ്കിലും ഒരു സെറ്റില്‍ പോലും താരത്തിന് മേല്‍ക്കൈ നേടാനായില്ല.

സ്വർണം നഷ്‌ടമായെങ്കിലും ഭവിനയുടെ വെള്ളിനേട്ടത്തിന്റെ മാറ്റുകുറയുകയില്ല. പാരാലിമ്പിക്‌സ്‌ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ടേബിള്‍ ടെന്നീസ് ഫൈനലില്‍ പ്രവേശിക്കുന്നതും, മെഡല്‍ നേടുന്നതും എന്നത് തന്നെയാണ് കാരണം. ശനിയാഴ്‌ച നടന്ന നാലാം ക്‌ളാസ്‌ സെമി ഫൈനല്‍ മൽസരത്തിൽ ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ മിയാവോ ഷാങ്ങിനെ പരാജയപ്പെടുത്തിയാണ് ഭവിന ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

34 മിനിറ്റ് നീണ്ടുനിന്ന മൽസരത്തിൽ ചൈനീസ് താരത്തെ 7- 11, 11- 7, 11- 4, 9- 11, 11- 8 എന്ന സ്‌കോറിനാണ് അട്ടിമറിച്ചത്. തന്റെ ആദ്യത്തെ പാരാലിമ്പിക്‌സിൽ തന്നെയാണ് 34കാരിയായ ഭവിന പട്ടേല്‍ നേട്ടം സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്.

Also Read: കോവിഡ് വന്ന് പോയവരിൽ കോവാക്‌സിന്റെ ഒറ്റ ഡോസ് ഫലപ്രദമെന്ന് പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE