ബിഹാറും യുപിയും ഭരിക്കുന്നത് സ്‌ത്രീവിരുദ്ധ സർക്കാർ; കോൺഗ്രസ് വിമർശനം

By News Desk, Malabar News
Congress Against BJP
Rahul Gandhi
Ajwa Travels

പാറ്റ്‌ന: ബിഹാറും യുപിയും ഭരിക്കുന്നത് സ്‌ത്രീവിരുദ്ധ സർക്കാരുകളാണെന്ന് കോൺഗ്രസ്. ഇരുസംസ്ഥാനങ്ങളിലേയും സ്‌ത്രീധന മരണങ്ങൾ, സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വിമർശനമുയർത്തിയത്.

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിനെയും ബിഹാറിനെയും കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബുമായി താരതമ്യം ചെയ്‌ത കണക്കുകളും കോൺഗ്രസ് മുന്നോട്ട് വെച്ചു. യുപിയിൽ സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പ്രതിവർഷം 59,445 ബിഹാറിൽ 16,920 എന്നിങ്ങനെയാണെന്ന് കോൺഗ്രസ് വിശദീകരിച്ചു. അതേസമയം, പഞ്ചാബിൽ ഇത് 5320 ആണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

ബിജെപിയും ജെഡിയുവും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്‌ത്രീകളെ സംരക്ഷിക്കണമെന്ന് പറയുകയും മറുവശത്ത് സ്‌ത്രീകളെ അധിക്ഷേപിച്ചവർക്ക് മൽസരിക്കാൻ അവസരം നൽകുകയും ചെയ്യുന്നുവെന്ന് കോൺഗ്രസ് പറയുന്നു. ബിജെപി-ജെഡിയു സഖ്യത്തിന്റെ കാപട്യത്തിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും കോൺഗ്രസ് പറഞ്ഞു.

‘സ്‌ത്രീ ശാക്‌തീകരണം കൊണ്ട് അവർ ഉദ്ദേശിക്കുന്നത് എന്താണ്? ബിഹാറിൽ സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരികയാണ്. അവർ ഒരിക്കലും സ്‌ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചിട്ടില്ല.’- കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. സ്‌ത്രീധനം പോലുള്ള ദുരാചാരങ്ങൾ നിർത്തലാക്കാൻ നിതീഷ് കുമാർ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കോൺഗ്രസ് വിമർശിച്ചു.

ആർജെഡി നേതാവ് ലാലു പ്രസാദിനെതിരെ നിതീഷ് കുമാർ നേരത്തെ വിമർശനമുയർത്തിയിരുന്നു. ലാലുവിന്റെ 8-9 മക്കളിൽ എല്ലാം പെൺകുട്ടികളായതിനാൽ ഒരു ആൺകുട്ടിക്ക് വേണ്ടിയാണ് ലാലു കാത്തിരിക്കുന്നതെന്നും അവർക്ക് പെൺമക്കളിൽ വിശ്വാസമില്ലെന്നും നിതീഷ് പരിഹസിച്ചിരുന്നു. സ്‌ത്രീകൾക്ക് വേണ്ടി ലാലു നടത്തിയ ഏക നടപടി അദ്ദേഹം ജയിലിലായപ്പോൾ ഭാര്യയെ മുഖ്യമന്ത്രി സ്‌ഥാനത്ത് എത്തിച്ചത് മാത്രമാണെന്നും നിതീഷ് പരിഹസിച്ചു.

Also Read: പരാജയപ്പെടുത്താൻ ആവില്ലെന്ന് ആര് പറഞ്ഞു? ബിഹാറിൽ പ്രതീക്ഷ വെച്ച് പി ചിദംബരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE