ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ മദ്യവിതരണം നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കോൺഗ്രസ് നേതാക്കളായ ടി സിദ്ദീഖ് എംഎൽഎ അടക്കമുള്ളവർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
എവിടെ വെച്ച് നടന്ന റാലിയുടെ ദൃശ്യങ്ങളാണ് ഇവയെന്ന് വ്യക്‌തമല്ല. ആളുകൾ ഗ്‌ളാസുകളുമായി തിക്കിത്തിരക്കുന്നതും ബിജെപിയുടെ തൊപ്പിയും ഷാളും ധരിച്ചവർ മദ്യം ഒഴിച്ചുകൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്‌റ്റേജിനോട് അൽപം മാറി പ്രത്യേകമായി സജ്‌ജീകരിച്ചിടത്താണ് മദ്യവിതരണം.
‘പരിശുദ്ധമായ ഗംഗാജലം നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത ബിജെപി യുപിയിലെ തിരഞ്ഞെടുപ്പ് ഇപ്പോൾ നൽകുന്നത് എന്താണ്?’ എന്ന അടിക്കുറിപ്പോടെയാണ് സിദ്ദീഖ് എംഎൽഎ വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
Also Read: കർണാടകയിൽ കോവിഡ് വ്യാപന ഭീഷണി; ഉറവിടമറിയാത്ത ഒമൈക്രോൺ കേസുകൾ വർധിക്കുന്നു